ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ഗണേശ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്ന ഒരു വീഡിയോ ആണ്. സാധാരണ ആരതി ഉഴിയുന്നത് മനുഷ്യരാണ്. എന്നാൽ അതിനു വ്യത്യസ്തമായി ഇവിടെ ആരതി ഉഴിയുന്നത് റോബോട്ടാണ്. വ്യത്യസ്തത നിറഞ്ഞ ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച ആഘോഷപരിപാടിക്കിടെയാണ് വിഗ്രഹത്തെ ഉഴിയുന്ന വിധത്തില്‍ റോബോട്ടിനെ സജ്ജമാക്കിയത്. നിരവധിയാളുകള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന് കമന്റു ചെയ്തവരുണ്ട്.
വീഡിയോയില്‍ ഗണേശ വിഗ്രഹത്തെ നിരവധി തവണ ഉഴിയുന്ന റോബോട്ടാണ്. അച്യുതം കേശവം കൃഷ്ണ ദാമോദരം എന്ന ഗാനം ഇതിനോടപ്പം പശ്ചാത്തലത്തില്‍ കേള്‍ക്കാം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാട്ടില്‍ ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോബോട്ടിക് ഹാന്‍ഡ് നിര്‍മ്മിച്ചത്.
Post Your Comments