Latest NewsNewsLife Style

വായ്‌നാറ്റം അവഗണിയ്‌ക്കേണ്ട : അര്‍ബുദത്തിന്റെ ലക്ഷണമാകാം

 

വായിലും പരിസരത്തുമുണ്ടാകുന്ന വെളുത്ത പാടുകള്‍ (ലൂക്കോപ്ലാക്യ), ചുവന്ന പാടുകള്‍ (എറിത്രോപ്ലാക്യ), ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍, വായിലെ വ്രണങ്ങള്‍, വായില്‍നിന്നും പല്ലുകള്‍ക്കിടയില്‍ നിന്നും രക്തം, ആഹാരം ഇറക്കാനുള്ള പ്രയാസം, കടുത്ത വായ്‌നാറ്റം, ചെവിയുടെ ഭാഗങ്ങളിലുണ്ടാകുന്ന വേദന, കഴുത്തിലെ മുഴ, സംസാരിക്കാനുള്ള പ്രയാസം, മൂക്കില്‍നിന്നു രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ദന്തരോഗ വിദഗ്ധന്റെ സഹായം തേടി അര്‍ബുദമുണ്ടായേക്കാവുന്ന അവസ്ഥ തടയണം.

ഉദാഹരണത്തിന്, ചുണ്ടുകള്‍ നിരന്തരമായി പല്ലിനിടയില്‍ പെടുന്നതു മൂലമുള്ള വ്രണങ്ങള്‍ മാറാതെ നില്‍ക്കുകയാണെങ്കില്‍ ഇത് കാന്‍സറായി മാറുംമുന്‍പ് പല്ലിന്റെ അറ്റം അപകടമില്ലാത്ത വിധം ക്രമീകരിക്കണം. കാന്‍സര്‍ സ്ഥിരീകരിച്ചാല്‍ ഉടന്‍ അര്‍ബുദവിദഗ്ധന്റെ സഹായം തേടുക.

ശ്രദ്ധിക്കാന്‍…

രോഗ ചികില്‍സയ്‌ക്കൊപ്പം മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള കരുതലുമെടുക്കണം.

ലഹരിവസ്തുക്കള്‍ പാടേ ഉപേക്ഷിക്കണം.

ചവയ്ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിക്കണം.

വായ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

ഭക്ഷണത്തില്‍ മുരിങ്ങയില, ചീര തുടങ്ങി ഇലവര്‍ഗങ്ങളുടെയും, കാബേജ്, കാരറ്റ്, പേരയ്ക്ക, തുടങ്ങിയ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും അളവുകൂട്ടുക

മാംസാഹാരം പരമാവധി കുറയ്ക്കാം.

ജനിതക കാരണങ്ങളാല്‍ വായ്ക്കകത്തു കാന്‍സറുണ്ടാകുന്നതു വളരെ ചെറിയ ശതമാനം ആളുകളിലാണ്. മുകളില്‍ പറഞ്ഞ മറ്റു സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഓറല്‍ ക്യാവിറ്റി കാന്‍സറിനെ തടയാം.

ഏത് അര്‍ബുദവും പോലെ ഇതിനും തുടക്കത്തില്‍ ചികില്‍സ നല്‍കിയാല്‍ ഭേദമാകാനുള്ള സാധ്യത കൂടുതലാണ്.

സര്‍ജറി, റേഡിയേഷന്‍, കീമോ തെറാപ്പി, എന്നീ മൂന്നു ചികില്‍സാരീതികളാണ് ആശ്രയിക്കാവുന്നത്.

നമ്മുടെ രൂപത്തിലും മറ്റും മാറ്റം വരുമോ എന്ന ആശങ്ക സര്‍ജറിക്ക് വിധേയരാകുന്നവരില്‍ കാണാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത്തരം ആശങ്കകള്‍ പരിഹരിക്കാമെന്നറിയുക.

ഉമിനീര് കുറയുക, വായ് വരളുക, തുപ്പല്‍ ഗ്രന്ഥി കരിയുക തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു വായ്ക്കകത്തെ റേഡിയേഷന്റെ പ്രധാന പാര്‍ശ്വഫലം. ഈ പ്രശ്‌നങ്ങളെ ഒഴിവാക്കിയും വായിലെ മറ്റുഭാഗങ്ങളില്‍ വലിയതോതില്‍ ബാധിക്കാതെയും റേഡിയേഷന്‍ ചികില്‍സ നടത്താനാകുന്ന നൂതന ഉപകരണങ്ങള്‍ ലഭ്യമാണ്.

അര്‍ബുദ കോശങ്ങള്‍ രക്തത്തിലൂടെ മറ്റുഭാഗങ്ങളിലേക്കു കൂടി പകരുന്ന സാഹചര്യങ്ങളിലാണു കീമോ തെറപ്പി നടത്തുക.

ഛര്‍ദി, മുടികൊഴിച്ചില്‍ തുടങ്ങി രോഗികള്‍ ഭയപ്പെട്ടിരുന്ന പാര്‍ശ്വഫലങ്ങള്‍ക്കും ഇന്ന് ഏറക്കുറെ പരിഹാരമുണ്ട്. അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചുള്ള ചികില്‍സയും പാര്‍ശ്വഫലങ്ങള്‍ പരിഹരിക്കാനുള്ള മരുന്നുകളും ഇന്നു ലഭ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button