കണ്ണൂര്‍: ഓണത്തിന് മുന്‍പേ എടിഎമ്മുകളില്‍ നിന്ന് പണം എടുത്തവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പണികിട്ടിയതു തന്നെ. ഇന്നും നാളെയും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കുന്നവര്‍ വലയും. മിക്ക എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്.
നഗരത്തില്‍ ഏകദേശം 200 എടിഎം കൗണ്ടറുകളുണ്ടെന്നാണ് കണക്ക്, എന്നാല്‍ ഏറ്റവും തിരക്കേറിയ സമയമായിട്ടും പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ശമ്പളമെത്തുന്ന സമയമായിട്ടും ബാങ്കുകള്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്നാണ് പ്രധാന ആക്ഷേപം.
എടിഎമ്മുകളില്‍ പണം നിറയ്ക്കാനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പിച്ചിട്ടുള്ളത്, എല്ലാ എടിഎമ്മുകളിലും പണം ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബാങ്കധികൃതരുടെ വിശദീകരണം. ഓണം പ്രമാണിച്ച് മൂന്നും നാലും തീയതികളില്‍ എല്ലാ ബാങ്കുകളും അവധിയിലാണ്.
Post Your Comments