
കരിപ്പൂർ: യാത്രക്കാരെ വട്ടംചുറ്റിച്ച് കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍. യാത്രക്കാർക്ക് കവാടം കടന്ന് ആഭ്യന്തര ടെര്‍മിനലിലെത്താന്‍ ചുരുങ്ങിയത് ഒരു കിലോ മീറ്ററെങ്കിലും യാത്രചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ.
ആഭ്യന്തരയാത്രക്കാര്ക്കുള്ള വിഭാഗമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗേററു കടന്നാലുടന്‍ വലതു വശത്തു കാണുന്നത്. എന്നാല്‍ ഇവിടെയെത്തണമെങ്കില്‍ യാത്രക്കാര്‍ക്ക് ഇന്റര്‍ നാഷണല്‍ ടെര്‍മ്മിനല്‍ ചുറ്റി ഒരു കിലോമീറ്ററെങ്കിലും സഞ്ചരിക്കണം.
അവസാനനിമിഷം വിമാനത്താവളത്തിലേക്ക് എത്തുന്നവരാണ് ആഭ്യന്തര ടെര്മ്മിനലിലേക്ക് എത്തുന്ന യാത്രക്കാരില്‍ നല്ലൊരു ശതമാനവും. ക്യു മുഴുവന്‍ താണ്ടി ഡൊമസ്ററിക്ക് ടെര്‍മ്മിനലില്‍ എത്തുമ്പോഴേക്കും വിമാനം പോയിക്കാണും.വിമാനത്താവളത്തില്‍ പുതിയ ടെര്മ്മിനലിന്റ പണി നടക്കുന്നതു കാരണം വാഹനങ്ങളുടെ ക്യു ഒരു വരിയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതു യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
Post Your Comments