മുംബൈ: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലിനോക്കുന്ന ഗള്‍ഫ് രാജ്യം സംബന്ധിച്ച് പുതിയ കണക്കുകള്‍ പുറത്ത് . ജോലി തേടി കൂടുതല്‍ ഇന്ത്യക്കാര്‍ പോകുന്ന ഗള്‍ഫ് രാജ്യം യുഎഇ. സൗദി അറേബ്യയെയാണ് പിന്തള്ളിയത്. ഉത്തര്‍പ്രദേശിനെ മറികടന്ന് ബിഹാര്‍ കൂടുതല്‍ പേര്‍ പോകുന്ന ഇന്ത്യന്‍ സംസ്ഥാനമായി. കേരളം ഏഴാം സ്ഥാനത്ത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് രാജ്യങ്ങളുടെ എമിഗ്രേഷന്‍ കണക്കുകളിലാണ് ഈ വിവരം.
യുഎഇ ഈ കാലയളവില്‍ 1.84 ലക്ഷം പേര്‍ക്ക് എമിഗ്രേഷന്‍ അനുമതി നല്‍കി. ഇതില്‍ 74,778 ഇന്ത്യക്കാര്‍, 40.6 ശതമാനം. 32,995 ഇന്ത്യക്കാര്‍ സൗദിയിലേക്ക് പോയി, 18 ശതമാനം. കുവൈറ്റിനെ പിന്തള്ളി ഒമാന്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു, 30,413 പേര്‍ (16.5 ശതമാനം). ബിഹാറില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോയവര്‍ 35,807 പേര്‍, 19.5 ശതമാനം. 33,043 പേരാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പോയത്, 18 ശതമാനം. യുപിയില്‍ നിന്ന് സൗദിയിലേക്കു പോകുന്നവരുടെ എണ്ണം കുറഞ്ഞതാണ് കണക്കുകള്‍ മാറിയതിനു കാരണം.
2008ല്‍ പട്ടികയില്‍ ഒന്നാമതായിരുന്ന കേരളം പിന്നിലേക്കു പോയതിനു പ്രധാന കാരണം അവിദഗ്ധ തൊഴിലാളികള്‍ പോകാന്‍ താത്പര്യപ്പെടാത്തതിനെ തുടര്‍ന്നാണ്. ശമ്പളം കുറവായതു കാരണം കേരളീയര്‍ ഗള്‍ഫില്‍ പോകാന്‍ താത്പര്യം കാണിക്കുന്നില്ലെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസര്‍ എസ്. ഇരുദയ രാജന്‍ പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യയിലെ വര്‍ധനവും തിരിച്ചടിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികളുടെ സ്ഥാനം ഉത്തര്‍പ്രദേശിനും ബിഹാറിനും പുറമെ നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൈയടക്കിയെന്നും ഇരുദയ രാജന്‍ പറഞ്ഞു.
Post Your Comments