ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ഞായറാഴ്ചയാണ് ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പ്രകോപനമില്ലാതെ പാക് സൈന്യം മോട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. അർധരാത്രി മുതൽ തുടങ്ങിയ ആക്രമണം പുലർച്ചെവരെ തുടർന്നതായാണ് റിപ്പോർട്ട്.
Post Your Comments