Latest NewsNewsInternational

പരിണാമസിദ്ധാന്തം തിരുത്തപ്പെടുമോ ?

മനുഷ്യ പരിണാമം ആഫ്രിക്കയിൽ നിന്നാണെന്നാണ് പരിണാമസിദ്ധാന്തത്തിൽ പറഞ്ഞിട്ടുള്ളത്.എന്നാൽ ഒരു പുതിയ കണ്ടെത്തൽ പരിണാമസിദ്ധാന്തത്തിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം.

ഗ്രീസിലെ ക്രെറ്റില്‍ നിന്നും മനുഷ്യരുടെതെന്ന് കരുതപ്പെടുന്ന കാല്‍പാടുകളുടെ ഫോസിലുകള്‍ ഗവേഷകര്‍ കണ്ടെടുത്തു. ഇതിന് 5.7 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഈ പാടുകള്‍ക്ക് കുരങ്ങന്‍മാരുടെ കാലടിപ്പാടുമായി സാമ്യതയില്ലെന്നാണ് പറയുന്നത്.

5.7 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പ് മെഡിറ്ററേയന്‍ വറ്റിയപ്പോള്‍ രൂപപ്പെട്ട അവസാന ശിലയിലാണ് ഈ പാടുകള്‍ ഉള്ളത്. ആദിമ മനുഷ്യരുടെ കാല്‍പാടുകളായിരിക്കാം ഇവയെന്നാണ് കരുതുന്നത്. ആഫ്രിക്കയിലെ ചാഡില്‍ നിന്നും കെനിയയില്‍ നിന്നും കണ്ടെടുത്ത ഹോമിനിന്‍ സഹെലന്ത്രോപസ് ഫോസിലിനേക്കാളും എത്യോപിയയില്‍ നിന്നും കണ്ടെടുത്ത ആര്‍ഡിപിതേക്കസ് റാമിഡസ് ഫോസിലിനേക്കാളും പഴക്കമുണ്ട് ഗ്രീസില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയ കാൽപാടുകൾക്ക്.

അതേസമയം ടാന്‍സാനിയയിലെ ലായെറ്റോളിയില്‍ നിന്നും കണ്ടെത്തിയ കാല്‍പ്പാടുകളേക്കാള്‍ ചെറുതാണ് ക്രെറ്റില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. 3.7 ദശലക്ഷം പഴക്കമുള്ള കാല്‍പാടുകളാണ് ലായെറ്റേളിയിലുള്ളത്. ആദിമ മനുഷ്യര്‍ ആഫ്രിക്കയില്‍ മാത്രമല്ല തെക്ക് കിഴക്കന്‍ യൂറോപ്പിലും വസിച്ചിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇതെത്തിക്കുന്നത്.മനുഷ്യ പരിണാമത്തെക്കുറിച്ച ഇതുവരെയുണ്ടായിരുന്ന ആഖ്യാനങ്ങൾ തിരുത്തപ്പെടുമോയെന്നു കണ്ടറിയാം.

shortlink

Post Your Comments


Back to top button