ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്ത് എത്തിയതോടെ ഇന്ത്യയടക്കം 16 രാജ്യങ്ങളിലെ സുരക്ഷ ഒരുക്കുക വനിതകളായി മാറി. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു വനിത ഇന്ത്യയില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഓസ്ട്രേലിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത് വനിതകളാണ്. കെനിയ, അല്‍ബേനിയ, ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന, സ്ലൊവേനിയ, മാസിഡോണിയ, ജര്‍മനി,ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രേലിയ, സ്പെയിന്‍, നിക്വാരേഗ, ദക്ഷിണാഫ്രിക്ക, നോര്‍വെ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയെ കൂടാതെ വനിതാ പ്രതിരോധ മന്ത്രിമാര്‍ ഉള്ളത്.
Post Your Comments