Latest NewsKeralaNews

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍

കൊച്ചിഎറണാകുളം ജില്ലയില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്), മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ) തസ്തികകളില്‍ സ്ഥിരം ഒഴിവ് നിലവിലുണ്ട്.

മാനേജര്‍ (ഫിനാന്‍സ്&അക്കൗണ്ട്‌സ്) യോഗ്യത : സി.എ/ഐ.സി.ഡബ്ല്യൂ.എ/എം.ബി.എ (ഫിനാന്‍സ്) അക്കൗണ്ട് ഓഫീസറായി അഞ്ചു വര്‍ഷത്തെ തൊഴില്‍പരിചയം വേണം. പ്രായം : 18-40 (നിയമാനുസൃത വയസിളവ് ബാധകം).

മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ) യോഗ്യത : എം.ബി.എ/എം.എച്ച്.ആര്‍.എം അല്ലെങ്കില്‍ എല്‍.എല്‍.ബിയും മാനേജ്‌മെന്റില്‍ പി.ജി.ഡിപ്ലോമയും. പ്രായം : 18-40 (നിയമാനുസൃത വയസിളവ് ബാധകം). മാനേജീരിയല്‍ തസ്തികയില്‍ അഞ്ചു വര്‍ഷത്തെ തൊഴില്‍പരിചയം വേണം.

യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 15 ന് മുന്‍പ് ബന്ധപ്പെട്ട പ്രെഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ /ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button