തിരുവനന്തപുരം : ജിഎസ്ടിയില്‍ സര്‍ക്കാര്‍ ഇടപെടും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും.
ജിഎസ്ടി നിലവില്‍ വന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ മിക്ക നിത്യോപയോഗ സാധനങ്ങളുടേയും വിലയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. വില കുറയുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച നൂറിന പട്ടികയിലെ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടുകയാണ് ഉണ്ടായത്.
പലചരക്ക് കടയില്‍നിന്ന് നിന്നുതന്നെ തുടങ്ങാം. വിലക്കയറ്റത്തിന്റെ വഴിയറിയാന്‍ ശര്‍ക്കരയുടെ വില പരിശോധിച്ചാല്‍ മതി. മുമ്പ് ശര്‍ക്കരക്ക് 7.6 ശതമാനം നികുതിയുണ്ടായിരുന്നു. ഇപ്പോള്‍ നികുതി പൂജ്യം. നികുതി ഒഴിവായപ്പോള്‍ ശര്‍ക്കരവില നാല് രൂപയെങ്കിലും കുറയേണ്ടിടത്ത് പത്ത് രൂപ കൂടി. കൃഷിനാശം, ലോറി സമരം, വ്യാപാര തര്‍ക്കം, അങ്ങനെ വിപണിയെ സ്വാധീനിക്കുന്ന കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തുണ്ടായി ഒരു കാര്യം മാത്രം ജിഎസ്ടി വന്നു.
Post Your Comments