തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഓണസമ്മാനമാണ് പാചകവാതക വിലവര്ധനവയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരിഹസിച്ചു. ഈ തീരുമാനം കേന്ദ്ര സർക്കാരിന്റെ സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ്. എല്ലാമാസവും സിലണ്ടര്‍ വില വര്‍ധിപ്പിക്കുകയാണ് കേന്ദ്രം. ഇതിലൂടെ മാര്‍ച്ചോടെ പാചകവാതക സബ്സിഡി പൂര്‍ണമായും അവസാനിപ്പിക്കാനുള്ള നീക്കമാണ്. കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കികൊടുക്കണമെന്ന താല്പര്യമാണ് നീക്കത്തിനു പിന്നിൽ. പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകയണമെന്ന ആഗ്രഹം കേന്ദ്രത്തിനില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments