Latest NewsOnamnewsKeralaNewsGulf

ജെറ്റ് എയര്‍വേസിന്റെ ഓണാഘോഷം

കൊച്ചി•ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് തിരുവോണ ദിനമായ സെപ്റ്റംബര്‍ നാലിന് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ അതിഥികള്‍ക്ക് ഫ്‌ളൈറ്റില്‍ സദ്യ വിളമ്പി ഓണാഘോഷത്തില്‍ പങ്കുചേരുന്നു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ മെനുവില്‍ പ്രാതലിന് കല്‍ അപ്പവും മപ്പാസും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ വിഭവങ്ങളായിരിക്കും. ലഞ്ചിനും ഡിന്നറിനും അവിയലും ചമ്പ അരിയും സാമ്പാറും ഉള്‍പ്പെട്ട പരമ്പരാഗത പച്ചക്കറി സദ്യ വിളമ്പും.

‘അതിഥി ആദ്യം’ എന്ന ജെറ്റ് എയര്‍വേസിന്റെ ഫിലോസഫിയിലധിഷ്ഠിതമായാണ് യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റിലും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്നത്.

കേരളത്തിലെ എല്ലാവരും ഹൃദയത്തില്‍ പ്രത്യേകം ഇടം നല്‍കുന്ന ഒന്നാണ് ഓണമെന്നും അതിഥികള്‍ക്ക് ആകാശത്തും വീട്ടിലെ അനുഭവം പകരുകയാണ് പ്രത്യേക മെനുവിലൂടെയെന്നും ജെറ്റ് എയര്‍വേസ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.
ജെറ്റ് എയര്‍വേസിന്റെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും അബുദാബി, ദമാം, ദുബായ്, ദോഹ, മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള വിഭവങ്ങള്‍ ലഭ്യമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button