ന്യൂഡല്‍ഹി: ജെഡിയു കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. നാളെ നടക്കുന്ന കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയില്‍ ജെഡിയുവിനും എഐഎഡിഎംകെയ്ക്കും രണ്ട് മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്നായിരുന്നു വാര്‍ത്ത ഉണ്ടായിരുന്നത്.
കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എന്‍ഡിഎയുടെ ഭാഗത്ത് നിന്ന് വന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സഭാ പ്രവേശനം സംബന്ധിച്ച് ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജെഡിയു വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജെഡിയും എംപിമാരെല്ലം ഡല്‍ഹിയിലുണ്ട്. എന്നാല്‍ മന്ത്രിസഭാ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Post Your Comments