നിക്കോണിന്റെ എഫ്.എക്സ് ഫോര്‍മാറ്റിലെ ഡി.എസ്.എല്‍.ആര്‍ നിരയിലെ ഏറ്റവും പുതിയ പതിപ്പ് ഡി 850 വിപണിയിലേക്ക്. ഫോട്ടോഗ്രാഫിയെ മനോഹരമാക്കാനായി നൂതന സാങ്കേതിക മികവുള്ള ക്യാമറയായിരിക്കും ഇത് എന്നു നിക്കോണ്‍ മിഡില്‍ ഈസ്റ്റിന്റെ മാനേജിങ് ഡയറക്ടര്‍ നരേന്ദ്ര മേനോന്‍ അറിയിച്ചു. ഡി 850 നു എക്സ്പീഡ് 5 ഇമേജ് പ്രോസസ്സിങ് എഞ്ചിന്‍, സിമോസ് സെന്‍സര്‍ എന്നിവ വഴി ഉയര്‍ന്ന റസല്യൂഷനും വര്‍ധിച്ച സ്പീഡുമാണ് ഇതിന്റെ പ്രത്യേകത. സെപ്റ്റംബര്‍ മുതല്‍ ഗള്‍ഫ് വിപണിയില്‍ ക്യാമറ ലഭ്യമാവും. 45.7 മെഗാപിക്സലുള്ള ക്യാമറയുടെ വില 13,000 ദിര്‍ഹമാണ്.
Post Your Comments