Latest NewsIndiaNewsTechnology

സോണിയുടെ പുതിയ പ്രസ്താവന കൂടുതല്‍ നാണം കെടുത്തുന്നത് ആപ്പിളിനേയും നിക്കോണിനേയും

സോണിയുടെ പക്കല്‍ നിന്ന് സെന്‍സറുകള്‍ വാങ്ങുന്ന കമ്പനികള്‍ക്ക് ഉത്പാദിപ്പിക്കുന്നതില്‍ കൂടുതല്‍ മികച്ച സെന്‍സറുകള്‍ തങ്ങളുടെ ക്യാമറകളില്‍ ഉപയോഗിക്കാനെന്ന സോണി കമ്പനിയുടെ പ്രസ്താവന നാണക്കേടാകുന്നു. നിക്കോണും ആപ്പിളുമടക്കമുള്ള വമ്പന്മാര്‍ സോണിയുടെ സെന്‍സറുകളെ കണ്ണടച്ച് വിശ്വസിക്കുന്നുണ്ട്.

കമ്പനി ഡിഎല്‍ സീരിസ് ക്യാമറകള്‍ പുറത്തിറക്കാന്‍ വൈകുന്നത് ഇക്കാര്യം കൊണ്ടായിരിക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം നിക്കോണ്‍ ഈ ക്യാമറകള്‍ക്ക് സോണിയുടെ സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. ഒരു കൊല്ലത്തിലേറയായി ഒരു പ്രൊഫഷണല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയിട്ട്.
സോണിയുടെ സെന്‍സര്‍ തന്നെയാണ് ആപ്പിളും ഉപയോഗിക്കുന്നത്. എന്നാലും നിക്കോണിനുണ്ടായ അത്രയും നാണക്കേട് ആപ്പിളിനില്ല. കാരണം ആപ്പിള്‍ ക്യാമറ പുറത്തിറക്കുന്നില്ല എന്നതുതന്നെ. പക്ഷേ ഐഫോണിലെ ക്യാമറയുടെ പേരില്‍ ചില്ലറ അവകാശ വാദങ്ങളൊന്നുമല്ല ആപ്പിള്‍ സാധാരണ ഉന്നയിക്കാറ്.

കാനോണ്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളൊക്കെ സ്വയം സെന്‍സര്‍ നിര്‍മിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ്. നിക്കോണും അതേ പാത ഇനി പൂര്‍ണമായി പിന്തുടര്‍ന്നേക്കും. സ്മാര്‍ട്ട് ഫോണുകളിലെ ക്യാമറ ഒന്നിനൊന്ന് മെച്ചമായിവരുന്നതിനാല്‍ ക്യാമറ രംഗത്തിന് വന്‍ തിരിച്ചടിയാണുണ്ടായത്. സോണിയുടെ പുതിയ അഭിപ്രായപ്രകടനം ക്യാമറ വിപണിക്ക് അത്ര നല്ലതായി ഭവിക്കുമെന്ന് തോന്നുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button