CinemaLatest NewsNews

ദിലീപിനെ കാണാന്‍ നാദിര്‍ഷ എത്തി: കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ സംഭവിച്ചത്

കൊച്ചിനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഉറ്റ സുഹൃത്തായ നടനും സംവിധായകനുമായ നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി. പത്തുമിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ ഇരുവരും പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ട്.

പിതാവിന്റെ ശ്രദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തിയത്.

സെപ്റ്റംബര്‍ 6 നാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. പോലീസ് സംരക്ഷണയില്‍ വേണം പോകാനെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ ഹാജരാക്കിയത്.

ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെ ജയിലില്‍നിന്ന് പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്. കഴിഞ്ഞ വര്‍ഷം ശ്രാദ്ധ ദിവസത്തില്‍ ദിലീപ് തൃശൂരിലായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിന്റെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷ എതിര്‍ത്തത്. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button