കൊച്ചി: ഇത്തവണ വിമാനയാത്രയ്ക്കിടെ ഓണസദ്യയായാലോ? ജെറ്റ് എയര്‍വേസ് തിരുവോണ ദിനത്തില്‍ ഓണസദ്യയൊരുക്കുകയാണ്. ഗള്‍ഫ് സര്‍വീസുകളില്‍ അതിഥികള്‍ക്ക് ഫ്‌ളൈറ്റില്‍ സദ്യ വിളമ്പി ഓണാഘോഷത്തില്‍ പങ്കുചേരുന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ മെനുവില്‍ പ്രാതലിന് കല്‍ അപ്പവും മപ്പാസും ഉള്‍പെടെയുള്ള വെജിറ്റേറിയന്‍ വിഭവങ്ങളായിരിക്കും.
ലഞ്ചിനും ഡിന്നറിനും അവിയലും ചമ്പ അരിയും സാമ്പാറും ഉള്‍പെട്ട പരമ്പരാഗത പച്ചക്കറി സദ്യയും വിളമ്പും. അതിഥി ആദ്യം എന്ന ജെറ്റ് എയര്‍വേസിന്റെ ഫിലോസഫിയിലധിഷ്ഠിതമായാണ് യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റിലും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്നത്.
കേരളത്തിലെ എല്ലാവരും ഹൃദയത്തില്‍ പ്രത്യേകം ഇടം നല്‍കുന്ന ഒന്നാണ് ഓണമെന്നും അതിഥികള്‍ക്ക് ആകാശത്തും വീട്ടിലെ അനുഭവം പകരുകയാണ് പ്രത്യേക മെനുവിലൂടെയെന്നും ജെറ്റ് എയര്‍വേസ് വ്യക്തമാക്കുന്നു.
Post Your Comments