
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അനുമതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത് .ബുധനാഴ്ച്ചയാണ് ചടങ്ങ്. ആലുവ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകൾ. സെപ്റ്റംബര്‍ ആറിന് അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധദിനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.ബുധനാഴ്ച ഏഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം.
ഇതിനെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. എങ്കിലും പ്രോസിക്യൂഷന്‍ എതിർപ്പ് മറികടന്ന് കോടതി അനുമതി നൽകുകയായിരുന്നു.
Post Your Comments