പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കാലം ഈട് നില്ക്കുന്ന ഫുള്‍ ടച്ച് സ്ക്രീന്‍ മൊബൈലുകള്‍ പുറത്തിറക്കാനൊരുങ്ങി ബ്ലാക്ക് ബെറി. ഇപ്പോള്‍ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്ട് ഫോണുകളായ ഐഫോണ്‍, സാംസംഗ് എന്നിവയെക്കാളും ബ്ലാക്ക്ബെറിയുടെ പുതിയ ഫോണിന് വില കുറവായിരിക്കുമെന്ന് ടിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്കോയിസ് മാഹീയു പറഞ്ഞതായി എന്‍ഗാഡ്ജെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബറോടെ ഫോണ്‍ വിപണിയിലെത്തിയേക്കും. കൂടുതല്‍ കാലം ഈട് നില്ക്കുന്നതും, പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാവും ഫോണ്‍ വിപണിയില്‍ എത്തിക്കുക. കീവണ്‍ എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആയിരുന്നു ബ്ലാക്ക്ബെറി അവസാനമായി പുറത്തിറക്കിയത്. 39,990 രൂപയായിരുന്നു വിപണിയില്‍ ഇതിന്റെ വില.
Post Your Comments