ബ്ലൂംബെര്‍ഗ്: മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു.സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് ബ്ലാക്ബെറി അറിയിച്ചു.കൂടാതെ ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി അറിയിച്ചിട്ടുണ്ട്.
പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ കമ്പനിയായിരുന്നു ബ്ലാക്ക്ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണി മൂല്യം താഴോട്ട് പോവുകയായിരുന്നു.സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്വെയര് നിർമ്മാണത്തിലായിരിക്കും ബ്ലാക്ക്ബെറി ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.ബ്ലാക്ക്ബെറിയുടെ ഈ പ്രഖ്യാപനത്തിനു ശേഷം ബ്ലാക്ക്ബെറിയുടെ ഓഹരികള്‍ക്ക് അഞ്ച് ശതമാനത്തോളം നേട്ടമാണുണ്ടായിരിക്കുന്നത്.
Post Your Comments