USALatest NewsInternational

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി

വാഷിങ്​ടണ്‍ ; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ടാക്​സിയില്‍ വച്ച്‌  കുത്തിക്കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഗഗന്‍ദീപ്​ സിങ്ങാണ്(22)​ കൊല്ലപ്പെട്ടത്. ആഗസ്​ത്​ 28നായിരുന്നു സംഭവം. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായി ജേക്കബ്​ കോള്‍മാന്‍ എന്ന അമേരിക്കന്‍ വിദ്യാര്‍ഥി ഗഗനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 2003മുതല്‍ ​ പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ അമേരിക്കയില്‍ താമസമാണ്. പഠനത്തോടപ്പം ഇയാൾ ടാക്​സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടായിരുന്നു.

ഗോണ്‍സാഗ സര്‍വകലാശാലയില്‍19 കാരനായ ജേക്കബ്​ കോള്‍മാന്‍ പ്രവേശനത്തിന്​ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് തിരികെ വാഷിങ്​ടണി​െല വിമാനത്താവളത്തിലേക്ക്​ പോകാനായി ഗഗ​​െന്‍റ ടാക്​സിയില്‍ കയറി. തുടർന്ന് ടാക്​സിയിലിരിക്കെ കോള്‍മാന്‍ അസാധാരണമായി പെരുമാറുകയും കത്തിയെ ടുത്ത്​ ഗഗന്‍ സിങ്ങിനെ നിരവധി തവണ കുത്തുകയുമാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button