വാഷിങ്ടണ്‍ ; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ടാക്സിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ്(22) കൊല്ലപ്പെട്ടത്. ആഗസ്ത് 28നായിരുന്നു സംഭവം. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായി ജേക്കബ് കോള്‍മാന്‍ എന്ന അമേരിക്കന്‍ വിദ്യാര്‍ഥി ഗഗനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 2003മുതല്‍ പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ അമേരിക്കയില്‍ താമസമാണ്. പഠനത്തോടപ്പം ഇയാൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഗോണ്‍സാഗ സര്‍വകലാശാലയില്‍19 കാരനായ ജേക്കബ് കോള്‍മാന്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് തിരികെ വാഷിങ്ടണിെല വിമാനത്താവളത്തിലേക്ക് പോകാനായി ഗഗെന്റ ടാക്സിയില്‍ കയറി. തുടർന്ന് ടാക്സിയിലിരിക്കെ കോള്‍മാന്‍ അസാധാരണമായി പെരുമാറുകയും കത്തിയെ ടുത്ത് ഗഗന്‍ സിങ്ങിനെ നിരവധി തവണ കുത്തുകയുമാണുണ്ടായത്.
Post Your Comments