Latest NewsIndiaNews

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു അപ്രതീക്ഷിത പ്രാതിനിധ്യം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു അപ്രതീക്ഷിത പ്രാതിനിധ്യം.അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി പദത്തിലേക്ക് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബിജെപി നേതാവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാനുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം നല്‍കുന്നതിലൂടെ വരുന്ന തെരെഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മലാ സീതാരാമന്‍ കാബിനെറ്റ് മന്ത്രിയാകും. സത്യപാല്‍ സിംഗ്,അശ്വനി കുമാര്‍ , ശിവ പ്രസാദ് ശുക്ല, ശങ്കര്‍ ദായ് ബാഗെഡ്, ഗജേന്ദ്ര ഷെഹാവത്ത്,ആര്‍.കെ.സിംഗ് തുടങ്ങിയവര്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് വിവരം

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയതായി ഇടംപിടിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി ചെെനയിലേക്ക് പോകുന്നതിനു മുമ്പ് ചടങ്ങ് നടത്താനാണ് തീരുമാനം. നാളെ രാവിലെ പത്ത് മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കും. അതിനുശേഷം ഉച്ചയോടെ മോദി ചെെനയിലേക്ക് യാത്ര തിരിക്കും. ഇതിനകം പുനസംഘടനയക്ക് മുന്നോടിയായി ഏഴ് മന്ത്രിമാരാണ് സ്ഥാനമൊഴിഞ്ഞത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനസംഘടന. 81 അംഗങ്ങളെയാണ് ഭരണഘടനാപരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവില്‍ മന്ത്രിസഭയില്‍ 73 അംഗങ്ങളുണ്ട്. ഇതോടൊപ്പം രാജിവച്ചവര്‍ക്കും പകരം ആളുകളെ കണ്ടെത്തണം

shortlink

Related Articles

Post Your Comments

Related Articles


Back to top button