കോക്സ്ബസാർ: മ്യാൻമറിലെ റാക്കൈൻ സ്റ്റേറ്റിലെ സാമുദായിക ലഹളയുണ്ടായതിനു ശേഷം ഇതുവരെ 40,000 റോഹിംഗ്യകൾ അതിർത്തി കടന്നു ബംഗ്ലാദേശിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ. നാഫ് നദി കടന്ന് ബംഗ്ലാദേശിലേക്ക് കടന്നാണ് ഇവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ പ്രവേശിക്കുന്നത്. ഇതിനിടെ വള്ളംമറിഞ്ഞ് 40 പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനയുടെ കണക്ക്.
സാമുദായിക ലഹളയിൽ ഒരാഴ്ചയ്ക്കുള്ളിൽ 400 റോഹിംഗ്യ മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. സൈന്യവും റോഹിംഗ്യകളും തമ്മിൽ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. സൈന്യം പല ഗ്രാമങ്ങൾക്കും തീയിട്ടു. സൈന്യത്തിൽനിന്നു തങ്ങൾക്കു കടുത്ത പീഡനം നേരിട്ടതായി അഭയാർഥി ക്യാമ്പുകളിൽ ഉള്ളവർ പറഞ്ഞിരുന്നു.
Post Your Comments