Latest NewsNewsInternational

ഓണ്‍ലൈനില്‍ നഗ്നവീഡിയോ പോസ്റ്റ് ചെയ്‌ത യുവതികൾക്ക് സംഭവിച്ചതിങ്ങനെ

നഗ്നവീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് രണ്ട് തായ്ലന്‍ഡ് യുവതികള്‍ക്ക് ജയില്‍ ശിക്ഷ. 23കാരിയായ തന്യാകന്‍ റോജിന്‍, 21കാരിയായ കാന്റിജ ബുരാനോന്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പാട്ടിനൊപ്പം അല്പവസ്ത്രധാരികളായി അശ്ലീലചേഷ്ടകളും സെക്സ് ടോയ്സുപയോഗിച്ചുള്ള നൃത്തച്ചുവടുകളും കൊണ്ട് സമ്പന്നമായ വീഡിയോ ആണ് ഇവർ പോസ്റ്റ് ചെയ്‌തത്‌. നിമിഷങ്ങള്‍ക്കകം ഒരു ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഡൗണ്‍ലോഡ് ചെയ്തത്.

എതിര്‍പ്പുകളെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുജനത്തെ വഴിതെറ്റിയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുറ്റം. പോണോഗ്രഫിയും ചൂതാട്ടവും തായ്ലന്‍ഡില്‍ നിയമവിരുദ്ധമാണ്. വീഡിയോ പോസ്ററ് ചെയ്തതില്‍ ക്ഷമ ചോദിക്കുന്നതായി ഇരുവരും അറിയിച്ചു. മാതാപിതാക്കളുടെ ചികിത്സയ്ക്കും സഹോദരങ്ങളുടെ പഠനത്തിനും പണം കണ്ടെത്താനാണ് തങ്ങൾ ഇത്തരത്തിൽ ചെയ്‌തതെന്ന്‌ ഇരുവരും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button