വാഷിംഗ്ടണ്‍: യുഎസ് റഷ്യ ബന്ധം വീണ്ടും വഷളാകുന്ന സൂചന നല്‍കി സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും വാഷിംഗ്ടണിലെയും ന്യുയോര്‍ക്കിലെയും അനെക്‌സും അടച്ചുപൂട്ടുന്നു. യുഎസ് റഷ്യയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ശനിയാഴ്ചയോടെ കോണ്‍സുലേറ്റ് അടയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശനയത്തിലെ അമേരിക്കയുടെ ആക്രമണോല്‍സുകതയാണ് ഉപരോധങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു റഷ്യയുടെ ആരോപണം. സാങ്കേതികവിദഗ്ധരടക്കം 455 നയതന്ത്ര ജീവനക്കാരെയെ അനുവദിക്കൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. മോസ്‌കോയിലെ എംബസിയിലും മൂന്ന് കോണ്‍സുലേറ്റുകളിലുമായാണ് ഇത്. ബാക്കിയുള്ളവര്‍ രണ്ടുദിവസത്തിനകെ രാജ്യം വിടണം.അമേരിക്കന്‍ എംബസി ഉപയോഗിക്കുന്ന മറ്റ് വസ്തുവകകള്‍ തിരിച്ചെടുക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
റഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. 755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ അടുത്തിടെ പുറത്താക്കിയിരുന്നു. അമേരിക്കന്‍ സെനറ്റ് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു റഷ്യയുടെ നീക്കം.
റഷ്യയുടെ മേല്‍ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കം ബ്ലാക്‌മെയില്‍ തന്ത്രമാണെന്നും ലോകരാജ്യങ്ങള്‍ക്കാകെ ഇത് ഗുണം ചെയ്യില്ലെന്നും മോസ്‌കോ അഭിപ്രായപ്പെട്ടിരുന്നു. റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന ട്രംപിന് പുതിയ സംഭവങ്ങള്‍ വെല്ലുവിളിയാണ്.
Post Your Comments