MollywoodLatest NewsCinemaMovie SongsEntertainment

ദിലീപിനുവേണ്ടി കാത്തിരിക്കാതെ രാമലീല

അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീല റിലീസിന് തയ്യാറെടുക്കുന്നതായി സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ ദിലീപിന്റെ ജയില്‍ മോചനം ഇനിയും നീളുമെന്ന് വ്യക്തമായിരിക്കുകയാണ്. രാമലീലയുടെ ജോലികള്‍ ഏറക്കുറേ പൂര്‍ത്തിയായി നില്‍ക്കുന്ന സമയമായിരുന്നു ദിലീപിന്റെ അറസ്റ്റ്.

താന്‍ ജയില്‍ മോചിതനായ ശേഷം ചിത്രം തിയറ്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നാണ് ജയിലില്‍ തന്നെ വന്നുകണ്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനോടും സംവിധായകന്‍ അരുണ്‍ ഗോപിയോടും ദിലീപ് നിര്‍ദേശിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടുന്നത് ഗുണകരമാകില്ല എന്ന വിലയിരുത്തലിലാണ് സംവിധായകനും നിര്‍മാതാവും. ദിലീപ് ജയിലില്‍ 50 ദിവസം പിന്നിടുമ്പോൾ ഒരു വിഭാഗം പ്രേക്ഷകര്‍ക്കിടയില്‍ ദിലീപിനോട് ഇപ്പോഴും സ്നേഹമുണ്ടെന്നും ദിലീപ് ആരാധകര്‍ ഈ ചിത്രം ഏറ്റെടുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button