മുംബൈ: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വാർത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി ചൈനീസ് കമ്പനികൾ. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് ഫോണുകൾക്കും ആപ്പിള്‍, സാംസംഗ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നോട്ടിസ് അയച്ചിരുന്നു. ഫോണുകൾ നിരോധിക്കും എന്ന വാർത്തയെ തുടർന്നാണ് കമ്പനികൾ നിയമനടപടിക്കൊരുങ്ങുന്നത്.
രാജ്യത്ത് മാസത്തില്‍ വില്‍ക്കപ്പെടുന്ന ഏകദേശം 70 ലക്ഷം സ്മാര്‍ട്ട്ഫോണുകളില്‍ 60 ശതമാനവും ഈ കമ്പനികളുടെ ഫോണുകളാണ്. നോട്ടീസിനു മറുപടി നല്കാന് കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 വരെ സമയം അനുവദിച്ചിരുന്നു. കമ്പനിയില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചുവെന്നാണ് സൂചന.
Post Your Comments