KeralaLatest NewsNews

ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം : 371 നഴ്‌സുമാര്‍ക്കാണ് സ്ഥലം മാറ്റം

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. സ്ഥലം മാറ്റിയത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെ. 371 നഴ്‌സുമാര്‍ക്കാണ് സ്ഥലം മാറ്റം. 425 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു.

531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലം മാറ്റം. പുതിയ നിയമനം നടത്താതെയാണ് സ്ഥലംമാറ്റം നടന്നിരിക്കുന്നത്‌. സാധാരണഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്.അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button