Latest NewsPrathikarana Vedhi

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയ്ക്ക് തയ്യാറെടുക്കുമ്പോള്‍ വ്യക്തമാകുന്ന സൂചനകളെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ വിശകലനം

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന രണ്ട്‌ ദിവസത്തിനകം ഉണ്ടാവുമെന്ന് ഏറെക്കുറെ വ്യക്തമായി. ഞായറാഴ്ചയാണ് അതിന് നിശ്ചയിച്ചിരിക്കുന്നത് എന്നും കേൾക്കുന്നു. അതിന്റെ കൂടിയാലോചനകൾ ഏറെക്കുറെ പൂർത്തിയായി എന്നതാണ് ഡൽഹി നൽകുന്ന സൂചനകൾ. ഈ അഴിച്ചുപണി അപ്രതീക്ഷിതമല്ല. ഇങ്ങനെയൊന്ന് ഉണ്ടാവുമെന്ന് ഏറെക്കുറെ തീർച്ചയായിരുന്നു. പ്രതിരോധം, പരിസ്ഥിതി, വാർത്താവിതരണം ( ഐ &ബി), നഗര വികസനം തുടങ്ങിയ പല പ്രധാന വകുപ്പുകൾക്കും കാബിനറ്റ് മന്ത്രിയില്ലാതായിട്ട് കാലമേറെയായല്ലോ. റെയിൽവേക്ക് മറ്റൊരാൾ ഉണ്ടാവുന്നത് നല്ലതാണു എന്നതോന്നലുമുണ്ട്. പിന്നെ നരേന്ദ്ര മോദിയുടെ ശൈലിയിൽ ഓരോന്നിനും ഓരോ സമയമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകൾ ചിലത് അടുത്തുവരുന്ന സാഹചര്യത്തിലും ചില പുതിയ കക്ഷികൾ എൻഡിഎയുടെ ഭാഗമായിതീർന്ന പശ്ചാത്തലത്തിലും ഒരു മാറ്റം ആവാം എന്ന് പ്രധാനമന്ത്രി തീരുമാനിച്ചു എന്നുവേണം കരുതാൻ. ഇപ്പോൾ നടക്കുന്നതാവട്ടെ, 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള പ്രധാനപ്പെട്ട അഴിച്ചുപണി ആവുകയും ചെയ്യും. ഇനി ഏതാണ്ട് രണ്ടുവർഷംകൂടി ഉണ്ടെങ്കിലും അതിനിടെ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നില്ല. അതായത് 2019 കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാവും ഇപ്പോൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടന. ഏതെല്ലാം വ്യക്തികൾ മന്ത്രിസഭയിൽ പുതുതായി വരും, വരില്ല, ആരൊക്കെ പുറത്തുപോകും എന്നതൊക്കെ ഞാൻ വിലയിരുത്താൻ ആഗ്രഹിക്കുന്നില്ല. കഴിവുള്ള അനവധിപേരുള്ള ഒരു വലിയ രാഷ്ട്രീയ സഖ്യത്തിന് അതൊന്നും ഒരു പ്രശ്നമേയാവില്ല എന്നതുകൊണ്ടുതന്നെയാണത്.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ അധികാരം നിലനിർത്തും എന്ന് ഏറെക്കുറെ എല്ലാവര്ക്കും ബോധ്യമായിട്ടുണ്ട്. സാമാന്യ രാഷ്ട്രീയ ബോധമുള്ളവർക്ക് മറിച്ചൊരു ശക്തിയെ ഇവിടെ കാണാനും കഴിയുന്നില്ല. പ്രതിപക്ഷം അതിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കരുതിയിരുന്ന, പ്രഖ്യാപിച്ചിരുന്ന നിതീഷ് കുമാർ പോലും ഇപ്പോൾ ബിജെപിയുടെ മുന്നണിയിലാണ്. അതായത് നരേന്ദ്ര മോദിക്ക് പകരം ഉയർത്തിക്കാട്ടാൻ രാഹുൽ ഗാന്ധി എന്ന ഒരു വ്യക്തിയിലേക്ക് കാര്യങ്ങൾ ചെന്നെത്തിക്കാൻ ബിജെപിക്ക്- എൻഡിഎക്ക്‌, ആയിരിക്കുന്നു. അതുതന്നെയാണ് 2019 -ൽ ബിജെപിയുടെ വിജയം സുനിശ്ചിതം എന്ന് നരേന്ദ്ര മോദിയുടെ ശക്തരായ പ്രതിയോഗികളെക്കൊണ്ട് പോലും പറയിപ്പിച്ചത്. എന്നാൽ ഒരു തരത്തിലുള്ള വീഴ്ചയും രാഷ്ട്രീയമായോ ഭരണപരമായോ ഉണ്ടായിക്കൂടാ എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

കഴിഞ്ഞതവണ, ലോകസഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, ശക്തമായ എതിർപ്പ് നേരിട്ട ബീഹാർ, മഹാരാഷ്ട്ര, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ പുതിയ കൂട്ടാളികൾ ബിജെപിക്ക് ഉണ്ടായിരിക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് ബിജെപി ക്ക് ലഭിച്ചത് ഒരു സീറ്റാണ്. അവിടെയാണ് അണ്ണാ ഡിഎംകെ എന്ന കക്ഷി എൻഡിഎയുടെ ഭാഗമാവുന്നത്. അതിനുമപ്പുറം ഏറെ താമസിയാതെ രജനി കാന്ത് രാഷ്ട്രീയ രംഗപ്രവേശം നടത്താനിരിക്കുന്നു. യുപിഎക്ക് കുറച്ച് എംപിമാരെ പ്രതീക്ഷിക്കാൻ കഴിഞ്ഞിരുന്ന ഒരു സംസ്ഥാനം ഇതോടെ ബിജെപിക്കൊപ്പമാവുകയാണ്. തമിഴ്‌നാട്ടിൽ എഐഡിഎംകെ മന്ത്രിസഭ ഇപ്പോൾ ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. അത് തരണം ചെയ്തിട്ടാവുമോ അവരുടെ കേന്ദ്ര മന്ത്രിസഭാ പ്രവേശം എന്നതേ സംശയമുള്ളൂ.

വലിയ രാഷ്ട്രീയമാറ്റമാണ് തമിഴ്‌നാട്ടിൽ ഉണ്ടായതെങ്കിൽ അതിനപ്പുറമാണ് മഹാരാഷ്ട്രയിലെ കാര്യങ്ങൾ. മഹാരാഷ്ട്രയിൽ ശിവസേന ബിജെപിക്കൊപ്പമുണ്ട്, കേന്ദ്ര സർക്കാരിൽ അവർ പങ്കാളിയുമാണ്. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അവർ സ്വീകരിച്ചത് ശക്തമായ ബിജെപി വിരുദ്ധ സമീപനമാണ്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പാവുമ്പോൾ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കടുത്ത സമ്മർദ്ദത്തിലാക്കാൻ ഇടയുള്ള കക്ഷിയാണ് ശിവസേന എന്ന് ആരെങ്കിലും കരുതിയാൽ കുറ്റപ്പെടുത്താനാവില്ലതാനും. അത്തരമൊരു ശൈലിയാണ് അവർ സ്വീകരിക്കുന്നത്, പലപ്പോഴും. അവരുടെ നിലപാടുകൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കോൺഗ്രസിനാവുന്ന സ്ഥിതി ഉണ്ടായിക്കൂടാ എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും കരുതുന്നത്. അതുകൊണ്ടാണ് എന്നും എൻ സി പിയുമായി, ശരദ് പവാറുമായി, അടുത്ത ബന്ധം മോഡി നിലനിർത്തിയത്. അടുത്തകാലത്തൊക്കെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുകൂടുമ്പോഴൊക്കെ അതിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ പവാർ ശ്രദ്ധിച്ചത് കാണാതെ പോകരുതല്ലോ. ഈ അഴിച്ചുപണി വേളയിൽ എൻസിപിയും കേന്ദ്ര മന്ത്രിസഭയിലെത്തിയാൽ അതിശയിക്കാനില്ല. അതാവട്ടെ മഹാരാഷ്ട്രയിൽ ബിജെപിയുടെ സ്ഥിതി ശക്തമാക്കും, കൂടുതൽ ഉറപ്പുള്ളതാക്കും; അതിനൊക്കെയപ്പുറം കോൺഗ്രസിന്റെ ഒരു പ്രധാന തട്ടകത്തിൽ അവർക്ക് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യും. ശിവസേനക്കും വലിയ വിലപേശലിനുള്ള അവസരം നഷ്ടമാകും എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ബീഹാറിന് അതിലേറെ പ്രാധാന്യമുണ്ട്. ബിജെപി വിരുദ്ധ മുഖമായി മാറിയ സംസ്ഥാനമാണത്. കുറേക്കാലമായി നാമൊക്കെ കെട്ടുപോന്നിരുന്നത് “ബീഹാർ മോഡൽ” രാജ്യമെങ്ങും വേണം എന്നതായിരുന്നുവല്ലോ. നിതീഷ് കുമാറിനെ ബദൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ നീക്കവും നടന്നിരുന്നു. ചിലരെല്ലാം അത് അങ്ങിനെ പ്രഖ്യാപിച്ചതുമാണ്. ആ മോഡൽ തന്നെ തകർന്നുവീഴുന്നതാണ് നാമൊക്കെ ഈയിടെ കണ്ടത്. ഇതോടെ ബീഹാറിന്റെ രാഷ്ട്രീയം തന്നെ മാറിയിരിക്കുന്നു. ഇനിയിപ്പോൾ ആരൊക്കെ എന്തൊക്കെ ചെയ്താലും അവിടെ ഈ ‘ബിജെപി വിരുദ്ധ പാളയ’ത്തിനു പിടിച്ചുനിൽക്കാൻ പ്രയാസകരമാവും. ജെഡിയു ഇന്നിപ്പോൾ എൻഡിഎയുടെ ഭാഗമാണ്. മാത്രമല്ല, ആ മുന്നണിയുടെ ദേശീയ സഹ കൺവീനറായി നിതീഷ് കുമാർ വരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ജെഡിയുവിന് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകേണ്ടതുണ്ട്. അതും ഇപ്പോഴത്തെ അഴിച്ചുപണിയിൽ ഉണ്ടാവും.

കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാണ്. അതുകണക്കിലെടുത്ത് ഏതാനും പേരെകൂടി അവിടെനിന്ന്‌ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യത കാണാതെപോയിക്കൂടാ. യെദിയൂരപ്പയെ അവിടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. തീർച്ചയായും ഒരു വലിയ പോരാട്ടമാവും അവിടെ നടക്കുക. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് എന്തെങ്കിലും പ്രതീക്ഷയുള്ളത് കർണാടകമാണ് . അവിടെ തോൽക്കും എന്ന സ്ഥിതിവന്നാൽ കാര്യങ്ങൾ വ്യക്തമാവുമല്ലോ. ഗുജറാത്തിലെ അവസ്ഥ ഇന്നലെ പുറത്തുവന്ന ഒരു പ്രീ- പോൾ സർവേ കാണിച്ചുതന്നു. നിലവിലെ സീറ്റുകൾ പോലും കോൺഗ്രസിന് അവിടെ നേടാനാവില്ല എന്നതാണ് അവർ ചൂണ്ടിക്കാണിച്ചത് ; ബിജെപിയാവട്ടെ 182 -ൽ 152 സീറ്റുകൾ വരെ നേടുമെന്നും. ഹിമാചൽ പ്രദേശിലും കാര്യങ്ങൾ കോൺഗ്രസിന് തീരെ അനുകൂലമല്ല എന്നതാണ് സൂചനകൾ. വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ പ്രത്യേകിച്ചും തൃപുര ഇന്നിപ്പോൾ ബിജെപി ഏറെ ശ്രദ്ധവെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. അതുകണക്കിലെടുത്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാൽ അതിശയിക്കാനുമില്ല.

കേരളം ഇത്തവണ മന്ത്രിസഭയിൽ സ്ഥാനം പിടിക്കുമോ എന്നത് സ്വാഭാവികമായ ചോദ്യമാണ്. കുറച്ചുദിവസമായി കേരളത്തിലെ മാധ്യമങ്ങൾ അത് ചർച്ചചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. എന്റെ വിശകലനം, അതിനുള്ള സാധ്യത ഇപ്പോഴില്ല എന്നതാണ്. ഒന്നാമത് കേരളത്തിലെ ഒരു ലോകസഭാ സീറ്റിലും ബിജെപിക്ക് ജയിക്കാനായിട്ടില്ല. അന്തസ്സായി ജയിച്ചുകയറിയവർ അനവധിയുള്ളപ്പോൾ സ്വാഭാവികമായും കേരളം പിന്തള്ളപ്പെടാനാണ് സാധ്യത. മുൻപ് വാജ്‌പേയി സർക്കാരിൽ ഓ രാജഗോപാൽ മന്ത്രിയായി എന്നത് കണക്കിലെടുത്ത്കൊണ്ട് ഇപ്പോഴത്തെ കാര്യങ്ങൾ കാണരുത് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത് . അന്ന്, വാജ്‌പേയി സർക്കാർ രൂപീകരണ വേളയിൽ, ഓ രാജഗോപാൽ രാജ്യസഭയിൽ (മധ്യപ്രദേശിൽ നിന്ന് ) ഉണ്ടായിരുന്നു. മന്ത്രിയാക്കാനായി കൊണ്ടുവന്നതല്ല അദ്ദേഹത്തെ എന്നതാണ് സൂചിപ്പിച്ചത്. ഇന്ന് അതല്ല സ്ഥിതി, ഇപ്പോൾ ഒരാളെ മന്ത്രിയാക്കിയാൽ ആറ് മാസത്തിനകം അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കണം. ഓ രാജഗോപാൽ രാജ്യസഭാംഗമായപ്പോഴത്തെ അവസ്ഥയല്ല ഇന്നുള്ളത് എന്നുകൂടി ഓർക്കേണ്ടതായുണ്ട്. അന്ന് കേരളത്തിന് ഒരു പ്രതിനിധി പാർലമെന്റിൽ ഉണ്ടാവണം എന്നതായിരുന്നു ചിന്ത. അതാണ് ആർഎസ്എസ് സംസ്ഥാന – ദേശീയ നേതൃത്വം ഉയർത്തിക്കാട്ടിയതും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണനേടിയെടുത്തതും. ഇന്നിപ്പോൾ തന്നെ രണ്ട്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടവർ കേരളത്തിൽനിന്ന് പാർലമെന്റിലുണ്ട് . പക്ഷെ അവർ “മന്ത്രിയാവാൻ തക്കവിധം പരിചയസമ്പന്നരായി” എന്ന് കേന്ദ്ര നേതൃത്വം കരുതുന്നുണ്ടോ എന്നതാണ് കാര്യം. അങ്ങിനെയൊരു തോന്നൽ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലക്കുള്ള വിശകലനത്തിൽ തോന്നിയിട്ടില്ല എന്നതും പറയേണ്ടതുണ്ടല്ലോ. പിന്നെ അമിത് ഷാ കഴിഞ്ഞതവണ കേരളത്തിൽ വന്നപ്പോൾ പറഞ്ഞകാര്യമുണ്ട്……….”നിങ്ങൾ ജയിക്കാൻ നോക്കൂ, അതിനുള്ള അധ്വാനമാണ് വേണ്ടത്, ബാക്കിയൊക്കെ തനിയെ വരും…”. അമിത്ഷായുടെ ഈ വാക്കുകൾ പത്രങ്ങളിൽ കണ്ടതാണ്. അത് ആരും നിഷേധിച്ചിട്ടുമില്ല. കാര്യങ്ങൾ അതിൽനിന്നും വളരെ വ്യക്തമല്ലേ.

മറ്റൊന്ന് കൂടി ഇതോടൊപ്പം ചേർത്തുവെച്ചു വായിക്കേണ്ടതാണ്. വാജ്‌പേയി സർക്കാരിന്റെ കാലഘട്ടത്തിലാണ്. അന്ന് കുശഭാവു താക്കറെയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ. ഒരു പഴയകാല ആർഎസ്എസ് പ്രചാരകനാണ് അദ്ദേഹം. ഒന്നും ഒളിച്ചുവെക്കാതെ തുറന്നു പറയുന്ന പ്രകൃതമുള്ള നേതാവ്. (അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ചയാളാണ് നരേന്ദ്ര മോഡി എന്നതോർക്കുക). കേരളത്തിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം വ്യക്തമാക്കിയത് ഒരിക്കലും മറക്കാൻ കഴിയില്ല……. ” ബിജെപി എന്ന തീവണ്ടി മുന്നോട്ട് പോകുകയാണ്, വേഗത്തിൽ. അതിൽ കേരളത്തിന്റെ ബോഗിയും ചേർക്കാം. അത് ചേർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേരളത്തിലെ ബിജെപിയാണ്. ഇനി കേരള ബോഗി ഇല്ലെങ്കിലും തീവണ്ടി മുന്നോട്ട് പോകും, തീവണ്ടി ലക്ഷ്യത്തിലെത്തും……..”. കേരളത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇതൊക്കെ കുശാഭാവു താക്കറെ പറഞ്ഞത് എന്നതും പറയട്ടെ. അതുതന്നെയല്ലേ അമിത്ഷാ പറഞ്ഞതും. അതുകൊണ്ട് തിരഞ്ഞെടുപ്പിൽ ജയിച്ചുവരാത്തിടത്തോളം കേരളത്തിന് വലിയ പ്രതീക്ഷവേണ്ട എന്നതാണ് ദേശീയ നേതൃത്വത്തിന്റെ മനസിലുള്ളത് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ കുമ്മനം മന്ത്രിയാവും എന്നൊക്കെ എഴുതിപിടിപ്പിച്ചിട്ട് നാളെ ‘അദ്ദേഹത്തെ തഴഞ്ഞു’ എന്ന് പറഞ്ഞുകൊണ്ട് ആഘോഷിക്കാനുള്ള പുറപ്പാടാണ് കേരളത്തിലെ പത്രങ്ങൾ നടത്തുന്നത് എന്നതും ഓർക്കേണ്ടതുണ്ടല്ലോ. അതിനു കുമ്മനത്തെ നിർത്തിക്കൊടുക്കുന്നത് ശരിയല്ലല്ലോ. കേരളത്തിൽ സംഘടനയെ ശക്തമാക്കുക, ജയിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാക്കുക എന്ന വലിയ ദൗത്യമാണ് കുമ്മനത്തെ ഏൽപ്പിച്ചിരിക്കുന്നത് എന്നതും ഈ വേളയിൽ ഓർമ്മിക്കേണ്ടതുണ്ട്.

അതെന്തൊക്കെയായാലും അന്തിമമായി തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണ് . മന്ത്രിസഭയിൽ ആർ വേണം, ആർ വേണ്ട എന്നത് അദ്ദേഹമാണ് നിശ്ചയിക്കുക. ബിജെപി കേന്ദ്ര നേതാക്കൾ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും മനസിൽവെച്ചുകൊണ്ട് നീങ്ങുമ്പോൾ തീർച്ചയായും ഈ മന്ത്രിസഭാ അസിച്ചുപണിക്ക് പ്രാധാന്യമേറെയാവും; സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles

Back to top button