Latest NewsJobs & Vacancies

വിജ്ഞാപനങ്ങള്‍ റദ്ദാക്കി പി.എസ്.സി

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്ക് വിജ്ഞാപനങ്ങള്‍ റദ്ദാക്കി പി.എസ്.സി. 18/08/2017 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ വിജ്ഞാപനങ്ങളിലാണ് പി.എസ്.സി വെട്ടിത്തിരുത്തലുകള്‍ വരുത്തിയത്. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ് അവസാന നിമിഷം വിജ്ഞാപനങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നതെന്നും ഹൈക്കോടതിയുടെ അന്തിമവിധിയനുസരിച്ചേ ഈ വിജ്ഞാപനങ്ങള്‍ ഇനി പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും പി.എസ്.സി അറിയിച്ചു. ഇതേതുടർന്ന് 250 ഓളം ഒഴിവുകളാണ് ഇല്ലാതായത്.

പി.എസ്.സി. ബുള്ളറ്റിനില്‍ ഈ വിജ്ഞാപനങ്ങളിൽ കാറ്റഗറി നമ്പര്‍ 275/2017 (ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 1നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 276/2017 (ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 2സൊസൈറ്റി ക്വാട്ട), കാറ്റഗറി നമ്പര്‍ 277/2017 (ലിഫ്റ്റ് ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 1നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 278/2017 (ലിഫ്റ്റ് ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 2സൊസൈറ്റി ക്വാട്ട), കാറ്റഗറി നമ്പര്‍ 279/2017 (പ്യൂണ്‍/വാച്ച്‌മാന്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 1നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 280/2017 (പ്യൂണ്‍/വാച്ച്‌മാന്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 2സൊസൈറ്റി ക്വാട്ട) എന്നിവയാണ് റദ്ദാക്കിയത്.

പകരം ഇതേ കാറ്റഗറി നമ്പറുകളിൽ  പുതിയ ആറു തസ്തികകളുടെ വിജ്ഞാപനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 275/2017 (ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2, ആരോഗ്യ വകുപ്പ്), കാറ്റഗറി നമ്പർ 276/2017 ( യു.പി.സ്കൂള്‍ അസിസ്റ്റന്റ്, മലയാളം മീഡിയം, തസ്തികമാറ്റം, വിദ്യാഭ്യാസ വകുപ്പ്), കാറ്റഗറി നമ്പർ 277/2017 (ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ഹിന്ദി, 14 ജില്ലകള്‍, വിദ്യാഭ്യാസ വകുപ്പ്), കാറ്റഗറി നമ്പർ 278/2017 (ലൈറ്റ് കീപ്പര്‍ ആന്റ് സിഗ്നലര്‍, തുറമുഖ വകുപ്പ്), കാറ്റഗറി നമ്പർ 279/2017 (ലാസ്കര്‍, ഫിഷറീസ് വകുപ്പ്, കണ്ണൂര്‍ ജില്ല), കാറ്റഗറി നമ്പർ 280/2017 (ലബോറട്ടറി അറ്റന്‍ഡര്‍, ഐ.എസ്.എം., കൊല്ലം, പാലക്കാട് ജില്ലകള്‍) എന്നിവയാണ് പുതുതായി കൂട്ടി ചേർത്ത വിജ്ഞാപങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button