![](/wp-content/uploads/2017/08/midland-damp-doctor-contact.jpg)
ലണ്ടൻ: 118 പീഡനക്കേസുകളിൽ പ്രതിയായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ജാമ്യം. 2004-2013 സമയത്ത് തന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയവരെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മനീഷ് ഷായ്ക്കാണ് ജാമ്യം അനുവദിച്ചത്. 13 വയസിൽ താഴെയുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
മുൻപുണ്ടായിരുന്ന രോഗികളെ ആരെയും ബന്ധപ്പെടാൻ ശ്രമിക്കില്ല എന്ന നിബന്ധനയിലാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു കുടുംബ ആസൂത്രണ സ്പെഷ്യലിസ്റ്റ് ആയ ഇയാൾ ലണ്ടനിലെ സെന്റ്.ബർത്തലോമ്യൂസ് ആശുപത്രിയിൽ നിന്നാണ് പരിശീലനം നേടി ഡോക്ടറായത്.
Post Your Comments