തിരുവനന്തപുരം: 1987 ബാച്ചിലെ നാല് എഡിജിപിമാരെ ഡിജിപിമാരാക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. നളിനി നെറ്റോ വിരമിക്കുന്നതിന് മുമ്പാണ് സ്‌ക്രീംനിംഗ് കമ്മിറ്റി കൂടി ശുപാര്‍ശ ചെയ്തത്. നേരത്തെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയവരുടെ നിയമനംതന്നെ കേന്ദ്രം അംഗീകരിക്കാത്തപ്പോഴാണ് പുതിയ ശുപാര്‍ശ.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റിയാണ് എഡിജിപിമാരുടെ സ്ഥാനകയറ്റത്തിന് ശുപാര്‍ശ ചെയ്തത്. ഓരോ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തന മികവും വിജിലന്‍സ് റിപ്പോര്‍ട്ടമെല്ലാം പരിശോധിച്ചശേഷമാണ് സമിതി ശുപര്‍ശ നല്‍കുന്നത്. 1987 ബാച്ചിലെ നാല് എഡിജിപിമാരെയാണ് സ്ഥാനകയറ്റത്തിന് 29ന് ചേര്‍ന്ന യോഗം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ടോമിന്‍. ജെ. തച്ചങ്കരി., ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്. നളിനിനെറ്റോ വിമരമിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നടത്തിയ സ്‌ക്രീംനിംഗ് കമ്മിറ്റിയെയാ കുറിച്ചാണ് ഇപ്പോള്‍ സേനയിലെ മുറുമുറുപ്പ്. സ്‌ക്രീനിംഗം കമ്മിറ്റി ചേരുന്നതിനെ ആദ്യഘട്ടത്തില്‍ ഡിജിപിയും എിര്‍ത്തിരുവെന്നാണ് വിവരം.
സംസ്ഥാനത്തിന് അനുവദിച്ച നാല് ഡിജിപി തസ്തികക്ക് പുറമേ മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്കു കൂടി സര്‍ക്കാര്‍ ഡിജിപിയായ സ്ഥാനം നല്‍കിയിട്ടുണ്ട്. 1986 ബാച്ചിലെ ഐപിഎസു കാര്‍ക്ക് ഡിജിപിയായി നിയമനം നല്‍കിയത് ഇപ്പോഴും കേന്ദ്രം അംഗീകരിച്ചില്ല. ഇനി ഒഴിവു വരുന്ന മുറക്കായിരിക്കും വും ഇവരുടെ നിയമനത്തിന് കേന്ദ്രം അനുമതി നല്‍കുക. നിലവിലെ നാല് ഡിജിപിമാരില്‍ ആറെങ്കിലും കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയാല്‍ മാത്രമേ മറ്റൊരു എഡിജിപിക്ക് സ്ഥാനകയറ്റവും ലഭിക്കുകയുള്ളൂ. ഈ സാചര്യത്തില്‍ പഴയ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് മുമ്പ് യോഗം ചേര്‍ന്ന് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന ടോമിന്‍ തച്ചങ്കരിക്കുവേണ്ടിയാണെന്നാണ് ആക്ഷേപം. പക്ഷെ ഇതേ കേസ് നിലനില്‍ക്കുമ്പോള്‍ നേരത്തെയും തച്ചങ്കരിക്ക് സ്ഥാനകയറ്റം നല്‍കിയിട്ടുള്ളതാണെന്നും ഇപ്പോള്‍ ശുപാര്‍ശ നല്‍കിയതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.
Post Your Comments