ജയ്പൂര്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ അനുയായികള്‍. ഗുര്‍മീതിന്റെ അനുയായികള്‍ തങ്ങളുടെ പൂജാമുറിയില്‍ ആരാധനയ്ക്കായി വെച്ചിരുന്ന ഫോട്ടോകള്‍ എല്ലാം അഴുക്കുചാലില്‍ തള്ളിയിരിയ്ക്കുകയാണ്. അഴുക്കുചാലില്‍ നിന്നും മാലിന്യനിക്ഷേപ സ്ഥലങ്ങളില്‍ നിന്നും ഈ ഫോട്ടോകള്‍ ശേഖരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ പ്രധാന ജോലിയെന്ന് ശ്രീഗംഗാനഗറിലെ ശുചീകരണ തൊഴിലാളികള്‍ പറയുന്നു.
ശ്രീഗംഗാനഗറിലാണ് ഗുര്‍മീത് റാം റഹിം ജനിച്ചത്. അതിനാല്‍ തന്നെ ഗുര്‍മീതിനെ ദൈവമായി കരുതിയിരുന്നവര്‍ ധാരാളം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ബലാത്സംഗകേസുകളില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഗുര്‍മീതിനെതിരെ നാട്ടുകാര്‍ തിരിഞ്ഞതായാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കോടതി വിധിയ്ക്ക് പിന്നാലെ ഗുര്‍മീതിനായെന്ന പേരില്‍ കലാപം അഴിച്ചുവിട്ടത് സാധാരണക്കാരായ വിശ്വാസികള്‍ അല്ലായിരുന്നെന്നും ദേര സച്ച സൗദയുടെ സൈനികസംഘമായിരുന്നെന്നുമാണ് വ്യക്തമാകുന്നത്. ഗുര്‍മീതിനായി അനുയായികളുടെ എന്ന പേരില്‍ നടന്ന കലാപം അദ്ദേഹത്തിന്റെ വിശ്വസ്തയായ ഹണിപ്രീത് ഇന്‍സാന്‍ അസൂത്രണം ചെയ്ത പദ്ധതിയായിരുന്നെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. കലാപത്തിന്റെ മറവില്‍ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടത്. സംഭവത്തില്‍ ഹണിപ്രീതിനെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments