Latest NewsNews

പൊട്ടിത്തെറിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഒരുങ്ങി മുഖ്യമന്ത്രി: കാരണം ഇതാണ്

തിരുവനന്തപുരംഉദ്ഘാടനം വൈകുന്നതില്‍ കുപിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഒരുങ്ങി. രാവിലെ തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ സണ്‍ടെക് കമ്പനിയുടെ ശിലാസ്ഥാപന വേദിയിലായിരുന്നു സംഭവം.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ ചടങ്ങ് തുടങ്ങി ഏറെ നേരമായിട്ടും അദ്ദേഹത്തെ ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചില്ല. ഇതിനിടെ ചടങ്ങില്‍ സന്നിഹിതനായ എ സമ്പത്ത് എം.പിയടക്കം പലരും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ക്ഷമ നശിച്ച മുഖ്യമാത്രി തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മൈക്കിനടുത്തേക്ക് പോകുകയും ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയ്യാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറയുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് അന്ധാളിച്ച് സദസിലുള്ളവര്‍ എല്ലാം എഴുന്നേറ്റ് നിന്നു. സംഘാടകരും അങ്കലാപ്പിലായി. ഉടന്‍ തന്നെ അദ്ദേഹത്തെ ഉദ്ഘാടനത്തിനായി ക്ഷണിക്കുകയും അദ്ദേഹം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. പിന്നീട് ശാന്തനായ മുഖ്യമന്ത്രി പ്രസംഗിക്കുകയും എല്ലാവര്‍ക്കും ബക്രീദ്-ഓണം ആശംസകള്‍ നേര്‍ന്ന ശേഷവുമാണ് വേദി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button