Latest NewsKeralaNews

കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നാടുകാണി വനത്തിലാണ് മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലത (48) മരിച്ചത്. കഴിഞ്ഞ മാസം ആറിനു വൈകിട്ട് ഒറ്റയാന്റെ ആക്രമണത്തിലാണ് ലത മരിച്ചത്. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. കഴിഞ്ഞ 15 വര്‍ഷമായി ലത ഒളിവിലായിരുന്നു.

17 വർഷമായി സിപിഐ (മാവോയിസ്റ്റ്) സജീവ പ്രവർത്തകയായ ഇവർ സംഘടനയിലെ ഭവാനി ദളത്തിലെ അംഗമാണ്. ഏതാനും ദിവസം മുൻപ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല കമ്മിറ്റി വക്താവ് ഇതു സംബന്ധിച്ച് പാർട്ടി അംഗങ്ങൾക്കു കത്തയച്ചിരുന്നു. ഇവരുടെ മരണം പൊലീസും സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button