പട്ന: ബീഹാറില്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച് പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കുകയുള്ളു.
ഈ സാഹചര്യത്തില്‍ 4 എംഎല്‍എമാരെക്കൂടി പാര്‍ട്ടി വിടുവിക്കാന്‍ ഉള്ള ശ്രമത്തിലാണ് വിമത എംഎല്‍എമാര്‍. അധികാരത്തിന്റെ ഭാഗമാകാതിരിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് വിമത എംഎല്‍എമാര്‍ പാര്‍ട്ടി വിടാനുള്ള നീക്കം നടത്തുന്നത്.
Post Your Comments