മുംബൈ: ഈ ആടിന്റെ കഴുത്തില്‍ അറബിയില്‍ ‘അള്ളാ’യെന്ന ആലേഖനമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. ഇതു കാരണം ആടിനു ഉടമയിട്ട വില 1,00,00,786 രൂപയായിരുന്നു. അനവധി ആളുകളാണ് ഒരു കോടി രൂപ വിലമതിക്കുന്ന ആടിനെ കാണാന്‍ എത്തിയത്. പക്ഷേ 50 ലക്ഷത്തിനു പോലും ആരും വാങ്ങാന്‍ തയാറായില്ല. മുംബൈ നഗരത്തിലെ കനത്ത മഴ ബലിപെരുന്നാളിനെ ബാധിച്ചതും തിരിച്ചടിയായി.
വെളുത്ത രോമത്തില്‍ ബ്രൗണ്‍ പുള്ളികളാണ് ആടിനുള്ളത്. ഈ ബ്രൗണ്‍ പുള്ളികള്‍ അറബിയില്‍ അള്ളായെന്ന ആലേഖനമാണെന്ന വിശ്വാസമാണ് ആടിനു പ്രശസ്തി നേടി കൊടുത്തത്. ഇതിനെ തുടര്‍ന്ന് ആടിനെ കാണാനായി ജനപ്രവാഹമുണ്ടായി . ഉടമ കപില്‍ സൊഹൈല്‍ ആടിനെ ദൈവത്തിന്റെ ദാനമായിട്ടാണ് കാണുന്നത്.
ആടിനു 15 മാസം പ്രായമുണ്ട്. ബലി പെരുന്നാള്‍ പ്രമാണിച്ചാണ് ആടിനു ഒരു കോടി രൂപ വിലയിട്ടത്. പക്ഷേ ആരും വാങ്ങാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് വില കുറച്ചു. 51,00,786 രൂപയായിരുന്നു പുതിയ വില. മഴയില്‍ ആടുകള്‍ നനഞ്ഞു കുളിച്ചതും ചന്തയില്‍ വില കുറയ്ക്കാനുള്ള കാരണമായി. നിരവധി ഖാസിമാരും മൗലവിമാരും ആടിനെ കാണാന്‍ എത്തി. എല്ലാവരും വിലപേശി മടങ്ങുകയാണ് ചെയ്തത്. അല്ലാതെ ആരും ആടിനെ വാങ്ങാന്‍ തയാറായില്ല.
Post Your Comments