Latest NewsKeralaNews

വി എം സുധീരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതു പരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് വി എം.സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധീരൻ കെ പി സി സി അധ്യക്ഷ പദവി ഒഴിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് കാല്‍തെന്നി വീണതിനെ തുടര്‍ന്ന് അദ്ദേഹത്തിനു പരുക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹം ദീർഘനാൾ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button