ആലപ്പുഴ: ബിജെപിയെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ തളളി മകന് തുഷാര്‍ വെള്ളാപ്പളളി. മുന്നണി മാറ്റം അച്ഛന്റെ മാത്രം അഭിപ്രായമാണെന്ന് തുഷാര്‍ പറയുന്നു. ബിഡിജെഎസ് വിടുന്ന കാര്യം ബിഡിജെഎസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് തുഷാര്‍ പറയുന്നത്. ഇതൊക്കെ പറയാന്‍ വെള്ളാപ്പള്ളി ബിഡിജെഎസ് വക്താവല്ലെന്നും തുഷാര്‍ പറഞ്ഞു.
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്നും തുഷാര്‍ വ്യക്തമാക്കി. നേരത്തെ കേരളത്തിലെ ബിജെപിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കേരളത്തിലെ ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
Post Your Comments