കനത്ത സുരക്ഷാവലയത്തിനിടയിലും സ്പാനിഷ് നഗരം ബുനോളിലെ വാർഷിക തക്കാളിയേറ് ഉത്സവം ഇത്തവണയും ആവേശകരമായി കൊണ്ടാടി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യയുദ്ധമായാണ് ആഘോഷം അറിയപ്പെടുന്നത്.
സ്പെയിനിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. മത്സരത്തിന്റെ തുടക്കം 1945 ലാണ്. ബുനോളിൽ നാടോടി ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തക്കാളിയേറ് നടന്നതാണ് മത്സരത്തിന് തുടക്കം കുറിച്ചത്.
നാട്ടുകാരും വിദേശികളുമായി കാൽലക്ഷത്തോളം പേരാണ് തക്കാളിയേറിന് എത്തിയത്. ഇതിനായി 160 ടൺ പഴുത്ത തക്കാളിയാണ് എത്തിച്ചത്. ബ്രിട്ടൺ , ജപ്പാൻ , അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് എത്തിയവരിൽ കൂടുതലും. ആളുകളുടെ തള്ളിക്കയറ്റം ഒഴിവാക്കാനായി നഗരത്തിനു പുറത്തുള്ളവർക്ക് 2013 ൽ പ്രത്യേകം ഫീസും ഏർപെടുത്തിയിരുന്നു.
Post Your Comments