ന്യൂഡല്‍ഹി: 25 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. യുവതിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു തീരുമാനം. ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്‌കവും തലയോട്ടിയുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കോടതി നടപടിയെടുത്തത്.
ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞിന് ചികിത്സ ലഭ്യമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കുഞ്ഞിന്റെ ജനനം 22കാരിയായ മാതാവിന് കാര്യമായ മാനസി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments