ന്യൂഡല്‍ഹി: ഹാദിയ കേസിൽ എൻ ഐ എ അന്വേഷണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻ ജഹാൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകാനൊരുങ്ങുന്നു. വൈക്കം സ്വദേശി ഹാദിയ(അഖില)യും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് ( എൻ ഐ എ) പരിശോധിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം എൻ ഐ എ ഈ കേസിൽ അന്വേഷണവും ആരംഭിച്ചിരുന്നു.
സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം തങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണസംഘത്തലവന്‍ ശരത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകള്‍ നടന്നെന്ന് പിതാവ് ആശോകനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഹൈക്കോടതി, ഹാദിയയും ഷഫിന്‍ ജഹാന്‍ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദു ചെയ്യുകയും പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയുമായിരുന്നു.
ഹൈക്കോടതി നടപടിക്കെതിരേ ഷഫിന്‍ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്.ഹാദിയയെ നിര്‍ബന്ധിച്ചു മതംമാറ്റിയതാണെന്നും പെണ്‍കുട്ടികളെ തട്ടിയെടുത്തു വിവാഹം കഴിപ്പിക്കുകയാണെന്നും ഇതുകൂടാതെ മറ്റനവധി മതം മാറ്റ കേസുകൾ ഉണ്ടെന്നും മറ്റുമാണ് എന്‍ഐഎ കഴിഞ്ഞ 16നു കോടതിയില്‍ ആരോപിച്ചത്.ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്തു ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
മേല്‍നോട്ടം വഹിക്കാന്‍ തനിക്കാവില്ലെന്നു ജസ്റ്റിസ് രവീന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു.ഹാദിയയുടെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. അന്വേഷണത്തിനുള്ള ഉത്തരവു പിന്‍വലിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു ഷഫിന്‍ ജഹാന്‍ അടുത്തയാഴ്ച സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments