ഇസ്ലാമാബാദ്: മുംബൈ സ്‌ഫോടനക്കേസ് സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന സൂചനയുമായി പാകിസ്ഥാൻ മുൻ പ്രസിഡണ്ട് പര്‍വേസ് മുഷറഫ്. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നാണ് മുഷറഫ് പറയുന്നത്. ഒരു പാകിസ്ഥാന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ദാവൂദിനെ കുറിച്ചുള്ള മുഷറഫിന്റെ പരാമര്‍ശം. “പാകിസ്ഥാനെ ഏറെക്കാലമായി ദാവൂദ് വിഷയത്തില്‍ ഇന്ത്യ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ട്.
എന്തിനാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നല്ലവരാകുന്നതും ഇന്ത്യയെ സഹായിക്കുന്നതും? എനിക്കറിയില്ല ദാവൂദ് എവിടെയാണുള്ളതെന്നും അയാള്‍ ഇവിടെ എവിടെങ്കിലും ഉണ്ടാകുമെന്നും മുഷറഫ് പറഞ്ഞു. പാകിസ്ഥാനിലാണ് ദാവൂദ് ഉള്ളതെന്നാണ് കാലങ്ങളായി ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ ഈ വാദത്തെ നിരാകരിക്കുന്ന നിലപാടാണ് ഇക്കാലമത്രെയും പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നത്.
Post Your Comments