ന്യൂ ഡല്‍ഹി ; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31വരെ(നാല് മാസം)യാണ് സമയ പരിധി നീട്ടി നല്‍കിയത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നാണ് സൂചന. നിലവിൽ ഓഗസ്റ്റ് 31 വരെയാണ് അവസാന തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. മുൻപ് ജൂലൈ 31 വരെ അവസാന തിയതിയായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് ഓഗസ്റ്റ് അഞ്ചുവരെയും ശേഷം ഓഗസ്റ്റ് മുപ്പത്തൊന്നിലേക്കും നീട്ടിയിരുന്നു.
ആധാർ നിയമം, ആദായ നികുതി നിയമം തുടങ്ങിയവ ആധാരമാക്കിയാണു പാൻ-ആധാർ ബന്ധിപ്പിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചത്. ഇന്ത്യയിൽ 115 കോടി ആധാർ ഉടമകളാണുള്ളത്. ഇതിൽ 25 കോടി ആളുകൾക്കു പാൻ കാർഡുകളുണ്ട്.
Post Your Comments