Latest NewsNewsInternational

മകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുടുങ്ങിപ്പോയ അമ്മയെ സഹായിച്ച് പോലീസ്

മകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലോഗ് ഔട്ട് ചെയ്യാനാകാതെ കുടുങ്ങിപ്പോയ അമ്മയ്ക്ക് സഹായവുമായി പോലീസ്. മകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ആണ് കഥയിലെ താരം. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് കരുതി ലോണ തോമസ് കയറിയത് മകൻ്റെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ട് ലോഗൗട്ട്‌ ചെയ്യുന്നതെങ്ങനെയെന്ന് അറിയാതെ ലോണ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. എന്നാൽ പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സൈറ്റിലേക്കാണ് ലോണ പോസ്റ്റിട്ടത്. തുടർന്ന് ലോണയെ പോലീസ് ഡിപാർട്ട്മെൻ്റ് ലോഗൗട്ട്‌ ചെയ്യാൻ സഹായിച്ചു.

101 വിശദ മറുപടികളാണ് ലോണക്ക് ലഭിച്ചത്. ഏകേശം 3000 പേരാണ് ലോണയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. 275 പേർ ഷെയർ ചെയ്തു. പേജിൻ്റെ വലതുവശത്തു മുകളിൽ കാണുന്ന ആരോയിൽ പോയി ലോഗൗട്ട്‌ ചെയ്യണമെന്ന പോലീസിന്റെ മറുപടി അനുസരിച്ചാണ് ലോണ ലോഗൗട്ട് ചെയ്‌തത്‌. അമ്മയെ ലോഗൗട്ട്‌ ചെയ്യാൻ സഹായിച്ചതിന് മകൻ ഡാനിയൽ പോലീസ് ഡിപ്പാർട്ട്മെൻ്റിന് നന്ദി അറിയിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button