![](/wp-content/uploads/2017/08/KSRTC-DEluxe-bus-with-wifi-and-sticker.jpg)
തിരുവനന്തപുരം: മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ബംഗളൂരു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു കെഎസ്‌ആര്‍ടിസി. ഇക്കാര്യം കെഎസ്‌ആര്‍ടിസി ട്രാന്‍പോര്‍ട്ട് സെക്രട്ടറിയെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിക്കനെല്ലൂരില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെയുണ്ടായ അക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
കോഴിക്കോട് നിന്നും ബംഗളൂരുവിനു പോകുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസിലാണ് നാലംഗസംഘം ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡിജിപിയുമായി ബന്ധപ്പെട്ടു.
Post Your Comments