ബംഗളൂരു: കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിലെ സംഘാംഗമാണ് പോലീസ് പിടിലായത്. മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കൊള്ളയടിക്കപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞു.
സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. പ്രദേശത്ത് വാഹനങ്ങൾ കൊള്ളയടിക്കുന്ന വൻ സംഘത്തിലെ കണ്ണിയാണ് അബ്ദുള്ളയെന്നാണു പോലീസ് നൽകുന്ന വിവരം.
ബുധനാഴ്ച വൈകിട്ട് കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസാണ് കൊള്ളയടിക്കപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ ഡ്രൈവർ പ്രാഥമികാവശ്യത്തിനായി ബസ് നിർത്തിയപ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം ബസിൽ കയറി കഴുത്തിൽ കത്തി വെച്ച് വധഭീക്ഷണി മുഴക്കി ആഭരണങ്ങളും പണവും കൊള്ളയടിച്ചത്.
Post Your Comments