Latest NewsNewsInternational

ഭൂമിക്ക് സമീപം എത്തുന്നത് മൂന്ന് മൈല്‍ വിസ്തീര്‍ണമുള്ള കൂറ്റന്‍ ആസ്‌ട്രോയ്ഡ്; സ്പര്‍ശിച്ചാല്‍ ഭൂമി കത്തി ചാമ്പലാകും : ഉറ്റുനോക്കി ശാസ്ത്രലോകം

ന്യൂയോര്‍ക്ക് : ഭൂമിക്ക് അരികിലൂടെ ഇടക്കിടെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോകുന്ന ആസ്‌ട്രോയ്ഡുകള്‍ ഭൂമിയ്ക്ക് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഒരു പടുകൂറ്റന്‍ ആസ്‌ട്രോയ്ഡാണ് നാളെ ഭൂമിക്ക് സമീപം എത്തുന്നത്. ഫ്‌ളോറന്‍സ് എന്നാണിത് അറിയപ്പെടുന്നത്. ഏതാണ്ട് മൂന്ന് മൈലോളം വിസ്തീര്‍ണമുള്ള ആസ്‌ട്രോയ്ഡാണിത്. ഇത് ഒന്ന് ഭൂമിയെ സ്പര്‍ശിച്ചാല്‍ പോലും ഇവിടുത്തെ സര്‍വ ജീവജാലങ്ങളും കത്തിയമരുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്. നാളെ ഈ കനത്ത അപകടസാധ്യതയില്‍ നിന്നും ഭൂമി അതിജീവിച്ചാല്‍ പിന്നെ 2500 വര്‍ഷത്തേക്ക് ഇത്രയും വലിയ അപകടം ഭൂമിക്കില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ആസ്‌ട്രോയ്ഡിന്റെ വരവിനെ ഒട്ടൊരു ഉത്കണ്ഠയോടെയും കൗതുകത്തോടെയുമാണ് ശാസ്ത്രലോകം ഉറ്റ് നോക്കുന്നത്.

നാളെ ഭൂമിയില്‍ നിന്നും 4.4 മില്യണ്‍ മൈല്‍ അകലത്ത് കൂടെയാണീ ആസ്‌ട്രോയ്ഡ് കടന്ന് പോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാള്‍ 18 ഇരട്ടി അധികമാണിത്. ഭൂമിക്ക് സമീപമെത്തുന്ന ആസ്‌ട്രോയ്ഡുകളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയത് മുതലുള്ള കാലത്തിന് ശേഷം ഇത്രയും വലിയൊരു ആസ്‌ട്രോയ്ഡ് ഭൂമിയുടെ ഇത്രയും അടുത്തെത്തുന്നത് ഇതാദ്യമായിട്ടാണെന്നാണ് നാസ പറയുന്നത്. ഇതിലൂടെ ഇത്തരം ആസ്‌ട്രോയ്ഡുകളെ കുറിച്ച് ഗ്രൗണ്ട്‌ബേസ്ഡ് റഡാര്‍ ഒബ്‌സര്‍വേഷനുകളിലൂടെ കൂടുതല്‍ വിശദമായി പഠിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് അപൂര്‍വ അവസരം കൈവന്നിരിക്കുകയുമാണ്.

സ്പര്‍ശിക്കുകയാണെങ്കില്‍ ഭൂമിയിലെ സമസ്ഥ ജീവജാലങ്ങളെയും അടിമുടി നശിപ്പിക്കാന്‍ ശേഷിയുള്ള ആസ്‌ട്രോയ്ഡാണിത്. എന്നാല്‍ ഇത് ഭൂമിയെ സ്പര്‍ശിക്കാന്‍ സാധ്യതയില്ലെന്നാണ് നാസ പറയുന്നത്. ആസ്‌ട്രോയ്ഡുകള്‍ ഇതിലും അടുത്ത് കൂടെ ഭൂമിക്ക് സമീപത്ത് കൂടെ പോകാറുണ്ടെന്നും എന്നാല്‍ ഫ്േളാറന്‍സിന്റെ അത്ര വലുപ്പമുള്ളതൊന്ന് ഇത്രയും അടുത്ത് കൂടെ ഇതിന് മുമ്പ് കടന്ന് പോയിട്ടില്ലെന്നാണ് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ മാനേജരായ പോള്‍ ചോഡാസ് വെളിപ്പെടുത്തുന്നത്. 1981ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ ആസ്‌ട്രോയ്ഡിന് ഫ്േളാറന്‍സ് നൈറ്റിന്‍ഗെയിലിന്റെ പേര് നല്‍കുകയായിരുന്നു.

0.6 മൈല്‍ വിസ്തൃതിയുള്ള ആസ്‌ട്രോയ്ഡ് ഭൂമിക്ക് ഇടിച്ചാല്‍ പോലും ഇവിടെ സമസ്ത ജീവജാലങ്ങളും നശിച്ച് ചെറിയ ഹിമയുഗം സംജാതമാകുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന പഠനത്തിലൂടെ വെളിപ്പെട്ടിരുന്നത്. ഇത്തരം ആസ്‌ട്രോയ്ഡ് ഭൂമിയെ സ്പര്‍ശിച്ചാല്‍ അത് വളരെ വര്‍ഷം നീളുന്ന കടുത്ത പ്രത്യാഘാതങ്ങളിലേക്കായിരിക്കും ഭൂമിയെ തള്ളി വിടുന്നത്.

ഇതിനെ തുടര്‍ന്ന് ഭൂമിയില്‍ കനത്ത ഇരുട്ടും തണുപ്പും ദീര്‍ഘകാലം വ്യാപിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നു. സെപ്റ്റംബര്‍ ഒന്നിന് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ടൈം പ്രകാരം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണിത് ദൃശ്യമാകുന്നത് എന്നാല്‍ യൂറോപ്യന്‍ സമയം അനുസരിച്ച് ഇത് രാവിലെ 8.06നായിരിക്കും ദൃശ്യമാകുന്നത്. വെള്ളിയാഴ്ച ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ഇത് ഏറ്റവും നന്നായി കാണാന്‍ സാധിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ അര്‍ധരാത്രിയില്‍ ഇത് നന്നായി കാണാനാകും. യൂറോപ്പില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ഇത് കാണാന്‍ സാധിക്കുമെന്നും കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button