ബലി പെരുന്നാളിന് ഇനി ഒരു ദിവസം മാത്രം. എന്നാല്‍ ബലി കൊടുക്കുന്ന മൃഗങ്ങൾക്ക് വൻ ഡിമാന്റ്. ഇന്ത്യയിൽ നിന്ന് എത്തിക്കുന്നതും യു.എ.ഇയിലെ നജ്ദി, നഈമി ഇനം ആടുകൾക്കാണ് ഏറ്റവും ഡിമാന്റ്. ഇതോടൊപ്പം വിലയും കൂടുതലാണ്.
ഇന്ത്യയിൽ നിന്ന് സാധാരണയായി ആടുമാടുകളെ യു.എ.ഇയിലേക്ക് കൊണ്ടുപ്പോവുന്നത് കപ്പൽ മാർഗമാണ്. എന്നാൽ ചൂടുകാലത്ത് ഇവയെ എയർ കാർഗോയിലാണ് എത്തിക്കുന്നത്. കഴിഞ്ഞ മാസം വരെ 700 ദിർഹത്തിന് ലഭിച്ചിരുന്ന ചെറിയ ആടുകൾക്കും ചെമ്മരിയാടുകൾക്കും ഇപ്പോൾ 1000 മുതൽ1200 വരെയാണ് വില. ദുബൈയിലും അബൂദബിയിലും ഷാർജയിലും ബലി കർമങ്ങൾക്കായി പ്രത്യേക സൗകര്യങ്ങള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്. എന്നാൽ വീടുകളിലോ പൊതുസ്ഥലങ്ങളിലോ അറവ് നടത്താൻ അനുവദിക്കില്ല. കൂടാതെ, ദുബൈ നഗരസഭാ ലൈസൻസ് ഉള്ള അറവുകാർ പുറത്തു പോയി അറവു നടത്തിയാൽ 2000 ദിർഹവും പിഴ ചുമത്തും.
Post Your Comments